ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ റാലി നടത്തി . ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം , എല്ലാ എൻ എസ്സ് എസ്സ് വോളണ്ടീയർമാരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു . എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സ് സ്ക്കൂളിലും സ്ക്കൂൾ പരിസരത്തും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ചു .
വായനാ ദിനത്തോട് അനുബന്ധിച്ചു വായന മത്സരം സംഘടിപ്പിച്ചു . മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു, എന്നീ ഭാഷകളിൽ വായന മത്സരം നടത്തി . സ്ക്കൂൾ ലൈബ്രെറി വൃത്തിയാക്കി . ഗാന്ധി അനുസ്മരണം നടത്തി .
അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടെസ്സി ടൈറ്റസ് ഉദ്ഘാടനം ചെയ്തു .പി .ടി .എ പ്രതിനിധികൾ , വാർഡ് മെമ്പർ എന്നിവർ പങ്കെടുത്തു . കൂടാതെ ദത്തു ഗ്രാമത്തിലെ വീടുകളിൽ എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സ് വൃക്ഷത്തൈകൾ വിതരണം ചെയ്തു .