Monday, July 29, 2019

സ്നേഹ സ്പർശം

 സ്കൂളിലെ എൻ എസ്സ്‌ എസ്സ്‌ വോളണ്ടീയേഴ്സ് മരുന്നുണ്ടയും പാൽപ്പായസവുമായി  വൃദ്ധസദനം സന്ദർശിച്ചു. മാമ്പ്ര മേരി മാതാ ഓൾഡ് ഏജ് ഹോം മിലെ അന്തേവാസികൾക്ക് സ്നേഹ സാന്തനങ്ങൾ  പകർന്നു നൽകി ആവശ്യവസ്തുക്കൾ വിതരണം ചെയ്ത് ഒരു ദിവസം അവരോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു കുട്ടികൾ മടങ്ങി. അനുഭവങ്ങളിലൂടെ കൈവന്ന അറിവിൻ്റെ വെളിച്ചത്തിൽ മാതാപിതാക്കളോടുള്ള കടമയും കർത്തവ്യവും തിരിച്ചറിഞ്ഞു സമൂഹത്തിലെ ഉത്തമ പൗരന്മാരാവാനുള്ള ദൃഢനിശ്ചയവുമായാണ് ഓരോ വോളണ്ടീയർമാരും പടിയിറങ്ങിയത്. സ്കൂൾ പ്രിൻസിപ്പാൾ ടി. ആർ ലാലു, പ്രോഗ്രാം ഓഫീസർ മായ ദാസ് പി.കെ,  വോളണ്ടീയർ ലീഡർമാരായ പാർവതി.എസ്, ജോൺ പി.വി, മിലാന ആൻ്റണി,ഹാരിസ് കെ.എ എന്നിവർ നേത്യത്വം നൽകി.


സർവ്വേ

ഹരിത ഗ്രാമത്തിലെ വീടുകളിൽ സർവ്വേ നടത്തി .

ഹരിത ഗ്രാമം

 അന്നമനട ഗ്രാമ പഞ്ചായത്തിലെ വാർഡ് 10 ലെ അമ്പതോളം വീടുകൾ കേന്ദ്രികരിച്ചു "ഹരിത ഗ്രാമം" പ്രവർത്തനം ആരംഭിച്ചു .