Friday, August 2, 2019

സ്വച്ഛതാ പഖ്വാഡ

 ശുചിത്വ പാലനത്തിൻറെ ആവശ്യകതയും വിവിധ ശുചിത്വ പ്രവർത്തന രീതികളും പരിസ്ഥിതി സംരക്ഷണ മാർഗ്ഗങ്ങളെയും കുറിച്ചു ശ്രീമതി. ലൈലാകുമാരി ക്ലാസ്സ് എടുത്തു. 15 ദിവസം നീണ്ടു നിൽക്കുന്ന ശുചിത്വ പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു.

Monday, July 29, 2019

സ്നേഹ സ്പർശം

 സ്കൂളിലെ എൻ എസ്സ്‌ എസ്സ്‌ വോളണ്ടീയേഴ്സ് മരുന്നുണ്ടയും പാൽപ്പായസവുമായി  വൃദ്ധസദനം സന്ദർശിച്ചു. മാമ്പ്ര മേരി മാതാ ഓൾഡ് ഏജ് ഹോം മിലെ അന്തേവാസികൾക്ക് സ്നേഹ സാന്തനങ്ങൾ  പകർന്നു നൽകി ആവശ്യവസ്തുക്കൾ വിതരണം ചെയ്ത് ഒരു ദിവസം അവരോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു കുട്ടികൾ മടങ്ങി. അനുഭവങ്ങളിലൂടെ കൈവന്ന അറിവിൻ്റെ വെളിച്ചത്തിൽ മാതാപിതാക്കളോടുള്ള കടമയും കർത്തവ്യവും തിരിച്ചറിഞ്ഞു സമൂഹത്തിലെ ഉത്തമ പൗരന്മാരാവാനുള്ള ദൃഢനിശ്ചയവുമായാണ് ഓരോ വോളണ്ടീയർമാരും പടിയിറങ്ങിയത്. സ്കൂൾ പ്രിൻസിപ്പാൾ ടി. ആർ ലാലു, പ്രോഗ്രാം ഓഫീസർ മായ ദാസ് പി.കെ,  വോളണ്ടീയർ ലീഡർമാരായ പാർവതി.എസ്, ജോൺ പി.വി, മിലാന ആൻ്റണി,ഹാരിസ് കെ.എ എന്നിവർ നേത്യത്വം നൽകി.


സർവ്വേ

ഹരിത ഗ്രാമത്തിലെ വീടുകളിൽ സർവ്വേ നടത്തി .

ഹരിത ഗ്രാമം

 അന്നമനട ഗ്രാമ പഞ്ചായത്തിലെ വാർഡ് 10 ലെ അമ്പതോളം വീടുകൾ കേന്ദ്രികരിച്ചു "ഹരിത ഗ്രാമം" പ്രവർത്തനം ആരംഭിച്ചു .

Wednesday, June 26, 2019

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ റാലി നടത്തി . ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം , എല്ലാ എൻ എസ്സ് എസ്സ് വോളണ്ടീയർമാരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു . എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സ്  സ്ക്കൂളിലും സ്ക്കൂൾ പരിസരത്തും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ചു .






Friday, June 21, 2019

യോഗദിനാചരണം


 ശ്രീ . കെ .ആർ ദേവദാസ് മാസ്റ്റർ യോഗ ക്ലാസ്സ് നയിച്ചു . യോഗയുടെ പ്രാധാന്യം മനസ്സിലാക്കി തരുന്ന ഹ്രസചിത്ര പ്രദർശനം സംഘടിപ്പിച്ചു .




Wednesday, June 19, 2019

വായനാദിനാചരണം

  വായനാ ദിനത്തോട് അനുബന്ധിച്ചു  വായന മത്സരം സംഘടിപ്പിച്ചു . മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു, എന്നീ ഭാഷകളിൽ  വായന മത്സരം നടത്തി . സ്ക്കൂൾ ലൈബ്രെറി വൃത്തിയാക്കി . ഗാന്ധി അനുസ്മരണം നടത്തി .