എൻ എസ്സ് എസ്സ് ഗ്രാമത്തിലെ എല്ലാവരുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു . ആലുവയിലെ ഡോ . ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വിദഗ്ദസംഘം നേത്ര പരിശോധന ക്യാമ്പിന് നേതൃത്വ൦ നൽകി .
വയോജന ശുശ്രുഷയുടെ ഭാഗമായി എൻ എസ്സ് എസ്സ് ഗ്രാമത്തിലെ മേരി മാതാ ഓർഫനേജ് സന്ദർശിക്കുകയും അവിടുത്തെ മുപ്പതോളം വരുന്ന അന്ദേവാസികൾക്ക് ഔഷദകഞ്ഞിയും അവശ്യ സാധനങ്ങളും വിതരണം
ചെയ്തു .
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ "ഓർമ്മമരം" നടുകയും വൃക്ഷത്തൈകളുടെ വിതരണം നടത്തുകയും ഔഷധത്തോട്ടം നിർമ്മിക്കുകയും ചെയ്തു .
ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളും പോസ്റ്റോഫീസ് പരിസരവും എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സ് ശുചികരിക്കുകയും ഗാന്ധി അനുസ്മരണം നടത്തുകയും ചെയ്തു .
എൻ എസ്സ് എസ്സ് ദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സ് വായനശാല സന്ദർശിക്കുകയും പുസ്തകങ്ങൾ സംഭാവന നൽകുകയും പരിസരം ശുചികരിക്കുകയും ചെയ്തു.