Thursday, January 2, 2020

സപ്തദിന സഹവാസ ക്യാമ്പ് അഞ്ചാം ദിനം

യോഗയ്ക്കും പ്രഭാതഭക്ഷണത്തിനും ശേഷം പ്രീ പ്രൈമറി സ്കൂൾ പെയിന്റിങ് നടത്തി .ദശപുഷ്പ ഉദ്യാനം നിർമിച്ചു .ഉച്ചതിരിഞ്ഞു  കുന്നംകുളം പി .എസ് .എം  ദന്തൽ കോളേജിൽ നിന്നും കുമാരി.മേഗാ രവി "ദന്ത സംരക്ഷണത്തിലൂടെ ആരോഗ്യത്തിലേക്കി  "എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു .ക്രിസ്തുമസ് ആഘോഷങ്ങൾക്  ശേഷം ക്യാമ്പ് അവലോകനവും കലാവിരുന്നും നടത്തി




സപ്തദിന സഹവാസ ക്യാമ്പ് ഏഴാം ദിനം

യോഗയ്‌ക് ശേഷം രാവിലെ പരിസര ശുജീകരണം നടത്തി.3 :30 PM  ന് സമാപന സമ്മേളനം .ശേഷം കൂടൊഴിയൽ .



സപ്തദിന സഹവാസ ക്യാമ്പ് ആറാം ദിനം


യോഗയ്‌ക് ശേഷം "പ്രഥമ സുശ്രുഷ പരിശിലനത്തിന്റെ  ഭാഗമായി പി .ഐ .റ്റി ഹോസ്പിറ്റലിൽ നിന്നും ഡോ :തിലകൻ കുട്ടികൾക് അവബോധം നൽകി .പ്രൈമറി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ :മനോജ് അറിവുകൾ പകർന്നു കൊടുത്തു .തൊഴിൽ പരിശീലനം ,ക്യാമ്പ് അവലോകനം ,ശേഷം കലാവിരുന്ന് സംഘടിപ്പിച്ചു.



സപ്തദിന സഹവാസ ക്യാമ്പ് നാലാം ദിനം

യോഗയ്ക് ശേഷം അക്ഷരസമൃതിടെ ഭാഗമായി പ്രീ പ്രൈമറി സ്കൂൾ പെയിന്റിംഗ് ആരംഭിച്ചു .സ്കൂള്മതിൽ ,ഉദ്യാന മതിൽ ,അടുക്കള ,സ്റ്റേജ് എന്നീ സ്ഥലങ്ങൾ പെയിന്റ് ചെയ്തു ഭംഗിയാക്കി .മീൻ കുളം വൃത്തിയാക്കി. ഉച്ചകഴിഞ് "കാവലാൾ "പദ്ധതിയുടെ ഭാഗമായി എക്‌സൈസ് ഓഫീസർ ക്ലാസ് നയിച്ചു രക്ഷാകർതൃ സംഗമത്തിന് ശേഷം ക്യാമ്പ് അവലോകനം നടത്തി .കലാവിരുന്ന് സംഘടിപ്പിച്ചു 




സപ്തദിന സഹവാസ ക്യാമ്പ് മൂന്നാം ദിനം


പ്രഭാത യോഗയ്‌ക് ശേഷം അക്ഷരസ്‌മൃതിയുടെ ഭാഗമായി പ്രീ പ്രൈമറി സ്കൂളിൽ ഉദ്യാന നിർമാണം നടത്തി.വിവിധ തരത്തിലുള്ള പച്ചക്കറികളുടെ വിത്ത് ഗിരൗബാഗുകളിൽ പാകിമുളപ്പിക്കാൻ സജ്ജമാക്കി ഉച്ചതിരിഞ്ഞു 'സമദർശ'ന്റെ ഭാഗമായി കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക കുമാരി .ശരണ്യ ക്ലാസ് നയിച്ചു .പിന്നീട് ട്രാൻസ്ജൻഡർ വിഷ്ണു നന്ദന അനുഭവങ്ങൾ പങ്കുവെച്ചു .ക്യാമ്പ് അവലോകനത്തിനു ശേഷം കലാവിരുന്ന് സഘടിപ്പിച്ചു





സപ്തദിന സഹവാസ ക്യാമ്പ് രണ്ടാം ദിനം


യോഗാ ക്ലാസ്സിൽ എല്ലാ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും പങ്കെടുത്തു.
  തുടർന്ന് അസംബ്ലി നടത്തുകയുണ്ടായി .'അക്ഷര സമൃദ്ധി'ക്കായി വോളണ്ടീയേഴ്സ് വിവിധ ഗ്രൂപ്പുകളായി മേലഡൂർ പ്രീ പ്രൈമറി സ്കൂളിലേക്കു പോയി.
എൻ .എസ്‌ .എസ് വോളന്റീർ ലീഡർമാരായ ഹാരിസ് കെ .എ യും , മിലാന ആന്റണിയും ഗാന്ധി ചരിത്രം-ക്വിസ് നടത്തി.കെ ആർ ദേവദാസ് മാഷ്  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സിനായി 'ഗാന്ധിസ്‌മൃതി സദസ് 'നടത്തുകയുണ്ടായി.







സപ്തദിന സഹവാസ ക്യാമ്പ് ഒന്നാം ദിനം



മാമ്പറ യൂണിയൻ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2019-20 വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 21-12-2019 മുതൽ 27-12-2019 വരെ മേലഡൂർ ഗവ. സമിതി സ്കൂളിൽവെച്ചു നടന്നു . ഒന്നാം ദിവസം പതാക ഉയർത്തലിനു ശേഷം നടന്ന യോഗത്തിൽ ബഹുഃ കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ വി.ആർ. സുനിൽകുമാർ  സപ്തദിന സഹവാസ  ക്യാമ്പ് "ഗാന്ധി സ്‌മൃതി @ 150 " ഉദ്ഘാടനം ചെയ്തു .എല്ലാ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും വിളംബര ജാഥയിൽ പങ്കെടുത്തു .ശ്രീമതി :മോളി തോമസ് ഐസ് ബ്രേക്കിംഗ് ക്ലാസ്സ് നടത്തുകയുണ്ടായി .