Wednesday, January 23, 2019

രക്തദാന ക്യാമ്പ്

 ആലുവ I M A യുടെ സഹകരണത്തിൽ  നടത്തിയ രക്തദാന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കളും, പൊതുജനങ്ങളുമായി 40 പേർ രക്തദാനം നടത്തി .

Saturday, January 5, 2019

പാഥേയം

എൻ എസ്സ് എസ്സ് പ്രവർത്തനങ്ങളുടെ ഭാഗമായ "പാഥേയം " അന്നമനട ആശാഭവനിൽ നടത്തുകയുണ്ടായി .അന്ധേവാസികൾക്ക്  പാഥേയം പങ്കുവെച്ച ശേഷമാണ്  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സ് മടങ്ങിയത് .



സപ്തദിന സഹവാസ ക്യാമ്പ് ഏഴാം ദിനം

 മിസ്സുമാരുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുകയുണ്ടായി.ബഹുഃ കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻറെ ശ്രീമതി മോളി തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു .വോളണ്ടീയർ ലീഡർമാരായ ജോൺ പി വി , പാർവതി എസ് എന്നിവർ ക്യാമ്പിലെ ഓർമ്മകൾ പങ്കുവച്ചു . എല്ലാ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും ക്യാമ്പ് ശുചികരണത്തിൽ പങ്കെടുത്തു .
























സപ്തദിന സഹവാസ ക്യാമ്പ് ആറാം ദിനം

 യോഗാ ക്ലാസ്സിൽ എല്ലാ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും പങ്കെടുത്തു.മിസ്സുമാരുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുകയുണ്ടായി.അന്നനാട്സ്കൂളും പരിസരവും ശുചികരിച്ചു .ശ്രീമതി പി വി രാധിക പ്രളയത്തെ അതിജീവിച്ച ചേക്കുട്ടിപ്പാവ നിർമ്മാണം വോളണ്ടീയേഴ്സിന് പഠിപ്പിച്ചു .അന്നനാട് ജംഗ്ഷനിൽ നടന്ന എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സിൻറെ "പ്രകൃതിക്കൊരു താരാട്ട്" എന്ന തെരുവുനാടകം  പ്രകൃതി സംരക്ഷണത്തിൻറെ പാഠങ്ങൾ പങ്കുവച്ചു .



















സപ്തദിന സഹവാസ ക്യാമ്പ് അഞ്ചാം ദിനം

 യോഗാ ക്ലാസ്സിൽ എല്ലാ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും പങ്കെടുത്തു.മിസ്സുമാരുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുകയുണ്ടായി.ഔഷധസസ്യ ഉദ്യാന നിർമ്മാണത്തിനായി ചാത്തൻചാൽ പരിസരം ശുചികരിച്ചു .വി കെ ശ്രീധരൻ സർ "നാടുവളർത്താൻ നാട്ടറിവുകൾ"എന്ന പരിപാടിയിലൂടെ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സിനായി നാട്ടറിവുകൾ പങ്കുവച്ചു .ഒരുമ കലാവേദി വോളണ്ടീയേഴ്സിനായി നാടൻ കലാസ്വാദനം നടത്തി . ചലച്ചിത്രാസ്വാദനത്തിൻറെ ഭാഗമായി ഫ്രയിംസ് ഫിലിം സൊസൈറ്റി  അന്നനാട് ഒരുക്കിയ ഫിലിം ഫെസ്റ്റിവൽ വോളണ്ടീയേഴ്സ്ആസ്വദിച്ചു .
















സപ്തദിന സഹവാസ ക്യാമ്പ് നാലാം ദിനം

 യോഗാ ക്ലാസ്സിൽ എല്ലാ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും പങ്കെടുത്തു.മിസ്സുമാരുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുകയുണ്ടായി.കുരുത്തോലകൊണ്ട് കരകൗശല വിസ്മയങ്ങൾ തീർത്ത പി എ അനിൽകുമാർ സർ വോളണ്ടീയേഴ്സിന് ക്ലാസ്സ് നടത്തി ."അക്ഷരദീപം" പ്രോഗ്രാമിന്റെ ഭാഗമായി വോളണ്ടീയേഴ്സ് അന്നനാട് ഗ്രാമീണ വായനശാല സന്ദർശിച്ചു പുസ്തകങ്ങൾ വിതരണം ചെയ്തു .





                                     

സപ്തദിന സഹവാസ ക്യാമ്പ് മൂന്നാം ദിനം

 മിസ്സുമാരുടെ സാന്നിധ്യത്തിൽ അസംബ്ലി നടത്തുകയുണ്ടായി .എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സിനെ കുടനിർമ്മാണ കലയിൽ ആർജജിതരാക്കാനായി ടി എസ് സുബിൻ ക്ലാസ്സ് നടത്തുകയുണ്ടായി .ശ്രീ യു എസ് അജയകുമാർ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സിനായി പ്രളയത്തിന്റെ പരിസ്ഥിതി പാഠങ്ങളെപ്പറ്റി പഠിപ്പിച്ചു .സമീപ പ്രദേശങ്ങളിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തി .








സപ്തദിന സഹവാസ ക്യാമ്പ് രണ്ടാം ദിനം

  യോഗാ ക്ലാസ്സിൽ എല്ലാ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും പങ്കെടുത്തു.
  തുടർന്ന് അസംബ്ലി നടത്തുകയുണ്ടായി .അടുക്കളത്തോട്ട നിർമാണത്തിനായി വോളണ്ടീയേഴ്സ് വിവിധ ഗ്രൂപ്പുകളായി സമീപ പ്രദേശങ്ങളിലേക്ക് പോയി .
 വിഷ്ണുനന്ദന   എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സിനായി "സമദർശൻ" പരിപാടി നടത്തി .കെ ആർ ദേവദാസ് മാഷ് "അഭിനയക്കളരി" വോളണ്ടീയേഴ്സിനായി നടത്തി .








സപ്തദിന സഹവാസ ക്യാമ്പ് ഒന്നാം ദിനം

പതാക ഉയർത്തലിനു ശേഷം നടന്ന യോഗത്തിൽ ബഹുഃ കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറെ ശ്രീ .തോമസ് ഐ കണ്ണത്ത് സപ്തദിന സഹവാസ  ക്യാമ്പ് "ഹരിതോത്സവം 2K18" ഉദ്ഘാടനം ചെയ്തു .എല്ലാ  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും വിളംബര ജാഥയിൽ പങ്കെടുത്തു .ശ്രീമതി :മോളി തോമസ് ഐസ് ബ്രേക്കിംഗ് ക്ലാസ്സ് നടത്തുകയുണ്ടായി .